ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം
തൃശ്ശൂർജില്ലയിൽ തലപ്പിള്ളി താലൂക്കിലാണ് ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യു ന്നത്. ചൂണ്ടൽ ചൊവ്വന്നൂർ കടവല്ലൂർ, കണ്ടാണശ്ശേരി, കാട്ടകാമ്പാൽ, പോർക്കുളം കടങ്ങോട്, വേലൂർ എന്നീ പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്തിന് 170.73 ചതുരശ്രകിലോ മീറ്റർ വിസ്തീർണ്ണമുണ്ട്. 16 ഡിവിഷനുകളുള്ള ചൊവ്വന്നൂർ ബ്ലോക്കിൻ്റെ അതിരുകൾ തെക്ക് - ഗുരുവായൂർ നഗരസഭ വടക്ക് ചാലിശ്ശേരി, നാഗലശ്ശേരി ഗ്രാമപഞ്ചായത്തുകളും കിഴക്ക് എരുമപ്പെട്ടി, മുണ്ടത്തിക്കോട് ഗ്രാമപഞ്ചായത്തുകളും പടിഞ്ഞാറ് കുന്നകുളം, ഗുരുവായൂർ നഗരസഭകളും, ചാവക്കാട് പെരുമ്പടപ്പ് ബ്ലോക്കുകളുമാണ്. സമുദ്രനിരപ്പിൽ നിന്നും 30-40 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്നതും കുന്നുകളും, ചരിവു കളും, സമതലങ്ങളും, വയലുകളും നിറഞ്ഞ ഭൂപ്രകൃതിയുമാണ് ഈ ബ്ളോക്കിലുള്ളത്.
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
July 8, 2026
വാര്‍ത്തകളും ലേഖനങ്ങളും
ചൊവ്വന്നുര് ബ്ലോക്ക് പഞ്ചായ ത്ത് - അക്ഷരോന്നതി പുസ്തക കൈമാറ്റം