വികസന കാഴ്ചപ്പാട്
വികസന തന്ത്രം, നയം, കാഴ്‌ചപ്പാട്
വികസനനയവും സമീപനവും
1. ഗ്രാമപഞ്ചായത്തുകളുമായുള്ള നവകേരള വികസന മാതൃകകളെ പിന്തുടർന്നുകൊണ്ട് സംസ്ഥാന സർക്കാർ ഗ്രാന്റുകളും കേന്ദ്രാവിഷ്കൃത ഫണ്ടുകളും ഉപയോഗപ്പെടുത്തിക്കൊണ്ട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ സംയോജന സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തി ബ്ലോക്ക് പഞ്ചായത്തിന്റേയും പഞ്ചായത്ത് പരിധിയിലെ ഗ്രാമപഞ്ചായത്തുകളുടേയും സമഗ്ര വികസനമാണ് പതിനാലാം പഞ്ചവത്സര പദ്ധതികാലയളവിൽ ലക്ഷ്യമിടുന്നത്. നേരിടുന്ന പ്രതിസന്ധികളെ ഒത്തൊരുമിച്ച് നേരിട്ടുകൊണ്ട് അതിജീവനത്തിന്റെ പുതുപന്ഥാവ് സൃഷ്ടിക്കുന്ന കാലഘട്ടത്തിലാണ് പതിനാലാം പഞ്ചവത്സര പദ്ധതി ആരംഭിക്കുന്നത്. പതിമൂന്നാം പഞ്ചവത്സര പദ്ധതികാലയളവിൽ ലക്ഷ്യമിട്ടിരുന്ന പദ്ധതികളിൽ പരമാവധി ആർജിക്കുന്നതിനു നമുക്ക് സാധിച്ചിട്ടുണ്ട്. ഉദാഹരണമായി സ്മാർട്ട് ക്ലാസ് റൂമുകൾ അഞ്ച് എണ്ണം ആരംഭിക്കണമെന്ന് ലക്ഷ്യം മറികടന്നുകൊണ്ട് എട്ട് സ്മാർട്ട് ക്ലാസ് റൂമുകൾ ആരംഭിക്കുന്നതിനു നമുക്ക് സാധിച്ചിട്ടുണ്ട്.
2. കാർഷികമേഖല - കാർഷീക മേഖലയിൽ പതിമൂന്നാം പഞ്ചവത്സര പദ്ധതികാലത്ത് ആർജിക്കാനായ നേട്ടങ്ങൾ പതിനാലാം പഞ്ചവത്സര പദ്ധതിയിലും തുടരേണ്ടതുണ്ട്. കൃഷിഭൂമിയിലുണ്ടാകുന്ന കുറവിനെ ആധുനിക കാർഷിക രീതികൾ ഉപയോഗിച്ചുകൊണ്ട് ഉല്പാദനക്ഷമതയിൽ വർദ്ധനവ് ആർജ്ജിക്കുന്നതിനു സാധ്യമാകേണ്ടതുണ്ട്. ഉല്പാദനക്ഷമത, വരുമാനം, സുസ്ഥിരത എന്നിവയിൽ ഊന്നിനിന്നുകൊണ്ടുള്ള വികസനമാണ് കാർഷീക മേഖലയിൽ ലക്ഷ്യമിടുന്നത്. ഉല്പാദന ക്ഷമത വർദ്ധിപ്പിക്കുന്നതിനുള്ള നവീന രീതികൾ പതിനാലാം പഞ്ചവത്സര
പദ്ധതികാലത്ത് നടപ്പാക്കാൻ ബ്ലോക്ക് പഞ്ചായത്ത് ഉദ്ദേശിക്കുകയാണ്. നീർത്തടാടിസ്ഥാനത്തിൽ ജലസംരക്ഷണത്തിനും വെള്ളക്കെട്ട് ഒഴിവാക്കുന്നതിനും മണ്ണൊലിപ്പ് നടപടികൾ തടയുന്നതിനും നീർത്തട ആക്ഷൻ പ്ലാനിന്റെ അടിസ്ഥാനത്തിൽ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. ബഹു. കുന്നംകുളം എം.എൽ.എ ശ്രീ എ.സി മൊയ്തീന്‍റെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുള്ള നീർത്തട ആക്ഷൻ പ്ലാൻ ഇതിനുതകുമെന്ന് കരുതുന്നു. വെള്ളത്തിന്റെ ലഭ്യതക്കനുസരിച്ച് തടയണകൾ നിർമ്മിച്ച് കൃഷി ഉറപ്പാക്കാൻ ശ്രമിക്കുന്നുണ്ട്. ഇത്തരത്തിൽ ലഭ്യമായ വെള്ളത്തിന്‍റെ അളവും മണ്ണിന്റെ തരവും അനുസരിച്ച് വിളക്രമം തയ്യാറാക്കി തുടർ നടപടികൾ സ്വീകരിക്കുന്നതിനു കൃഷിവകുപ്പിന്റെ സഹായം അത്യന്താപേക്ഷിതമാണ്. ബഹു വിള അടിസ്ഥാനമാക്കിയുള്ള കാർഷിക വികസനമാണ് ഈ പഞ്ചവത്സര പദ്ധതികാലയളവിൽ ലക്ഷ്യമിടുന്നത്. നെൽകൃഷി കൂടുതൽ ശാസ്ത്രീയമാക്കേണ്ടതുണ്ട്. ഇതിനായി പദ്ധതികൾ ആവിഷ്കരിക്കുന്നതിനു ശ്രമിക്കാവുന്നതാണ്. കാർഷീക മേഖലയിൽ ശാസ്ത്ര സാങ്കേതിക വിദ്യയെ പരമാവധി പ്രയോജനപ്പെടുത്തി കാലാവസ്ഥാ വ്യതിയാനത്തെ മറികടക്കുന്നതിനുള്ള പദ്ധതികൾ നമുക്ക് ആവിഷ്കരിക്കേണ്ടതുണ്ട്. കാർഷിക വിളകളുടെ മൂല്യവർദ്ധിത ഉല്പന്നങ്ങൾ ഉണ്ടാക്കുന്നതിനും വിപണനം ചെയ്യുന്നതിനുമുള്ള സംവിധാനങ്ങൾ പതിനാലാം പഞ്ചവത്സര പദ്ധതിയിൽ രൂപപ്പെടുത്തിയെടുക്കേണ്ടതുണ്ട്. കൂടാതെ ഉല്പന്നങ്ങൾ കേടുകൂടാതെ സൂക്ഷിക്കുന്നതിനുള്ള കോൾഡ് സ്റ്റോറേജ് സംവ്വിധാനം സർക്കാർ സഹായത്തോടെ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ ആരംഭിക്കുന്നതിനുള്ള ശ്രമം ആരംഭിക്കാനും സാധിക്കണം. വ്യാപകമായ തോതിൽ പച്ചക്കറി കൃഷി ആരംഭിച്ചുകൊണ്ട് സ്വയംപര്യാപ്തത നേടുന്നതിനു ശ്രമിക്കേണ്ടതുണ്ട്. പാലിനു സബ്‌സിഡി നൽകുന്നത് വ്യാപിപ്പിക്കുന്നതിനും ഈ രംഗത്ത് സ്വയംപര്യാപ്തത നേടുന്നതിനും പദ്ധതികൾ ഈ പഞ്ചവത്സര പദ്ധതികാലത്ത്സാധിക്കണമെന്ന് കരുതുന്നു. തരിശു കൃഷി പ്രോത്സാഹനത്തിനാവശ്യമായ പദ്ധതികൾ ആവിഷ്കരിക്കേണ്ടതുണ്ട്. കാർഷിക കർമ്മ സേന & തൊഴിലാളികളുടെ ലേബർ ബാങ്കുകൾ എന്നിവ ശക്തിപ്പെടുത്താൻ ശ്രമിക്കണം. ഈ രംഗത്തേക്ക് കുടുബശ്രീ സംഘങ്ങളെ പ്രോത്സാഹിപ്പിക്കണം. നാളികേരം, അടയ്ക്ക് എന്നിവക്ക് വിപണി കണ്ടെത്തുകയും ഇവക്കായി പ്രോത്സാഹനം നൽകുകയും വേണം. ഇപ്പോൾ പഞ്ചായത്തുകളിൽ നേരിടുന്ന പന്നി & മറ്റു നാശം ഒഴിവാക്കാനുള്ള പരിശ്രമം മൃഗങ്ങളുടെ ശല്യം മൂലം നെൽകൃഷിക്ക് നേരിടുന്ന ആരംഭിക്കേണ്ടതുണ്ട്.
3. ജല സംരക്ഷണം -- കുടിവെള്ള പദ്ധതികൾ പരമാവധി ആരംഭിച്ചുകൊണ്ട് കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നതായിരുന്നു പതിമൂന്നാം പഞ്ചവത്സര പദ്ധതിയിൽ ലക്ഷ്യമിട്ടിരുന്നതെങ്കിൽ ഇന്നത് ജലസംരക്ഷണം എന്നതിലേക്ക് മാറിയിരിക്കുന്നു. 2018 വർഷത്തിലെ പ്രളയത്തോടെ സംസ്ഥാനം പദ്ധതികൾ നേരിടുന്ന കാലാവസ്ഥാ മാറ്റങ്ങൾക്ക് അനുസൃതമായിട്ടാകണം ആവിഷ്കരിക്കേണ്ടതെന്ന് കരുതുകയാണ്. ലഭ്യമായ വെള്ളം കിണർ റീചാർജ്ജിംഗിലൂടെ പരമാവധി ശേഖരിക്കപെടേണ്ടതുണ്ട്. ഉപരിതല ജലത്തിന്‍റെ കുറവ് പരിഹരിക്കുന്നതിനു ഇതുമുഖേന സാധ്യമാകണമെന്ന് കരുതുന്നു. കൂടാതെ പൊതുജലാശയങ്ങളുടെ നവീകരണത്തിലൂടെ പരമാവധി ജലസംഭരണം ലക്ഷ്യമിടാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി കാട്ടകാമ്പാൽ പോർക്കുളം പഞ്ചായത്തുകളിൽ വ്യാപിച്ചുകിടക്കുന്ന ആനക്കുണ്ട് ജലാശയ നവീകരണം സാധ്യമായ മാർഗങ്ങളിലൂടെ നടപ്പാക്കാൻ ശ്രമിക്കുന്നുണ്ട്. ഉപരിതല ജലത്തെപ്പോലെത്തന്നെ കുറഞ്ഞുവരുന്ന ഭൌമാന്തർ ജലത്തിൻറേയും റീചാർജ്ജിംഗ് ആരംഭിക്കേണ്ടതുണ്ടെന്നും ബ്ലോക്ക് പഞ്ചായത്ത് കരുതുകയാണ്. 'തെളിനീരൊഴുകും നവകേരളം' പദ്ധതി ജലാശയങ്ങളുടെ നവീകരണത്തിനും ശുചീകരണത്തിനുമായിട്ടുള്ള പദ്ധതികൾ ആവിഷ്കരിക്കുന്നതാണ്.
4. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി മത്സ്യകൃഷി ആരംഭിച്ചിരുന്നുവെങ്കിലും കാര്യമായ പുരോഗതി ഈ രംഗത്ത് ആർജിക്കാൻ സാധിച്ചിട്ടില്ല. കേച്ചേരി മത്സ്യഭവൻ ബ്ലോക്ക് പഞ്ചായത്തിൽ ആരംഭിച്ച സാഹചര്യത്തിൽ ഈ മേഖലയിൽ കാര്യമായ ഇടപെടലുകൾ നടത്തേണ്ടതുണ്ടെന്ന് കരുതുകയാണ്. കൂടുതൽ വിളവ് ലഭ്യമാകുന്ന വിധത്തിൽ ശ്രദ്ധയാർന്ന മത്സ്യ കൃഷിയെന്നതാകണം നമ്മുടെ മുദ്രവാക്യം. നിലവിൽ വീടുകളിലുള്ള പടുതാകുളം രീതി കൂടുതൽ വിപുലപ്പെടുത്തുകയും ശാസ്ത്രീയമാക്കുകയും പൊതുജലാശയങ്ങൾ കേന്ദ്രീകരിച്ച് മത്സ്യകൃഷി ആരംഭിക്കാനാകുമോയെന്ന് പരിശോധിക്കണം. ഇങ്ങനെ ഉല്പാദിപ്പിക്കപ്പെടുന്ന മത്സ്യത്തിനായി വിപണി കണ്ടെത്തുകയും കർഷകന് വിലസ്ഥിരത ഉറപ്പാക്കുകയും വേണം. വേണം. നാടൻ മത്സ്യ സമ്പത്ത് സംരക്ഷിക്കാനുള്ള ശ്രമവും ആർജിച്ചെടുക്കേണ്ടതുണ്ട്. ഇതിനായി പഞ്ചായത്തുകൾ തോറും മത്സ്യകർഷക സംഘങ്ങൾ രൂപീകരിക്കാൻ ഉദ്ദേശിക്കുകയാണ്. വിജയകരമായി കൃഷി നടത്തുന്ന കർഷകരെ മത്സ്യകൃഷിയിൽ നിന്നും മത്സ്യകുഞ്ഞുങ്ങളുടെ ഉല്പാദനത്തിലും പങ്കാളികളാക്കാൻ സാധിക്കണം.
5. വ്യവസായരംഗം, ഈ രംഗത്ത് ബ്ലോക്ക് പഞ്ചായത്തിനു കാര്യമായ പദ്ധതികളൊന്നും വിജയകരമാക്കാൻ സാധിക്കുന്നില്ല. ഇതിനു മാറ്റം വരേണ്ടതുണ്ട്. കോമൺ ഫെസിലിറ്റി സെന്റർ വിജയരമായി നടപ്പാക്കാൻ സാധിക്കണം. സംസ്ഥാന സർക്കാരുമായി ചേർന്ന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധിക്കണം. സ്കിൽ ട്രയിനിംഗ് സെന്റർ ബ്ലോക്ക് പഞ്ചായത്തിൽ ആരംഭിക്കാൻ സാധ്യമാണോയെന്ന് പരിശോധിക്കണം. കൂടാതെ സ്റ്റാർട്ട് അപ്പ് സംരംഭങ്ങൾക്ക് ആവശ്യമായ പ്രോത്സാഹനം നടത്താൻ ശ്രമിക്കേണ്ടതുണ്ട്. ഇതിനായി വ്യവസായ വികസന ഓഫീസറുടെ സേവനം പ്രയോജനപ്പെടുത്തണം. വ്യവസായ പാർക്ക് സ്ഥാപിക്കാനാകുമോയെന്ന് പരിശോധിക്കുകയും നടപടികൾ സ്വീകരിക്കുകയും വേണമെന്ന് കരുതുന്നു. പഞ്ചായത്തുകളിൽ ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലങ്ങളിൽ വ്യവസായ പാർക്കുകൾ ആരംഭിക്കാനാകുമോയെന്ന സാധ്യത പരിശോധിക്കണം. വ്യവസായം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കായി പ്രത്യേക ഏകജാലക ക്യാമ്പുകൾ വർഷത്തിൽ ഒന്ന് എന്ന കണക്കില്‍ ഗ്രാമപഞ്ചായത്തുകളും ബന്ധപ്പെട്ട വകുപ്പുകളുമായി ചേർന്ന് നടപ്പാക്കാൻ ആകുമോ എന്ന് പരിശോധിക്കുന്നതാണ്. മൺപാത്ര നിർമ്മാണം പോലുള്ള പരമ്പരാഗത നിർമ്മാണ രംഗത്ത് പദ്ധതികൾ നടപ്പാക്കാൻ സാധിക്കുമോ എന്ന് പരിശോധിക്കണം. ഗ്രാമപഞ്ചായത്തുകളിലെ പരമ്പരാഗത വ്യവസായങ്ങളിൽ ശാസ്ത്ര സാങ്കേതിക വിദ്യയുടെ സഹായവും പുതിയ യന്ത്രങ്ങളും ഉപയോഗപ്പെടുത്താൻ ശ്രമിക്കണം. ഇതിനായി പ്രാദേശിക വ്യവസായ ക്ലസ്റ്ററുകൾ രൂപീകരിക്കാൻ ശ്രമിക്കുന്നതാണ്.
6. പൊതു വിദ്യാഭ്യാസരംഗം സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന പരിപാടിയോട് ചേർന്നുകൊണ്ടുള്ള പദ്ധതികൾ പൊതുവിദ്യഭ്യാസ സംരക്ഷണ ആവിഷ്കരിക്കാൻ ഉദ്ദേശിക്കുകയാണ്. കൂടുതൽ സ്‌മാർട്ട് ക്ലാസ് റൂമുകൾ തയ്യാറാക്കുകയും ലാബുകൾ നിർമ്മിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതിനും പരിശ്രമിക്കുകയാണ്. ഭിന്നശേഷിക്കാർക്ക് സൗകര്യപ്രദമായ ക്രമീകരണങ്ങൾ സ്‌കൂളുകളിൽ നടത്തുന്നതിന് ഈ കാലയളവിൽ ബ്ലോക്ക് പഞ്ചായത്ത് പരിശ്രമിക്കുകയാണ്. പഠനത്തിനായി ബുദ്ധിമുട്ടുകൾ നേരിടുന്ന പ്രത്യേകിച്ച് കോളനികളിൽ താമസിക്കുന്നവരുടെ പഠനനിലവാരവും സൌകര്യവും ഒരുക്കുന്നതിനുള്ള ശ്രമങ്ങൾ ഈ കാലയളവിൽ നടത്തുന്നതിനു ശ്രമിക്കുന്നതാണ്. തുടർ വിദ്യാഭ്യാസ മേഖലയെയും ശക്തിപ്പെടുത്തുന്നതിനും അവർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിനും പഞ്ചവത്സര കാലയളവിൽ പരിശ്രമിക്കുന്നതാണ്. ബ്ലോക്ക് പരിധിയിലെ ബഡ്‌സ് സ്‌കൂൾ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ ഈ കാലയളവിൽ സ്വീകരിക്കാൻ ഉദ്ദേശിക്കുന്നു.
7. പാർപ്പിട മേഖല സംസ്ഥാന സർക്കാർ ആവിച്ചരിച്ച് നടപ്പാക്കുന്ന ലൈഫ് പദ്ധതി ശക്തിപ്പെടുത്തുന്നതിനും കൂടുതൽ ഭൂരഹിതർക്ക് ഭൂമിയും ഭവനരഹിതർക്ക് ഭവനവും നൽകുന്നതിനുള്ള പരിശ്രമം തുടരുകയാണ്. 'മനസോടിത്തിരി മണ്ണ്' എന്ന പദ്ധതി പ്രകാരം പൊതുജന പങ്കാളിത്തത്തോടെ ദൂരഹിതർക്ക് ഭൂമി വാങ്ങുന്ന ക്യാമ്പയിൽ നടപ്പാക്കാൻ ഈ കാലയളവിൽ ഉദ്ദേശിക്കുന്നു. ലൈഫ് പദ്ധതിക്കൊപ്പം പ്രധാൻ മന്ത്രി ആവാസ് യോജന ഗ്രാമീൺ പദ്ധതിയുടെ ആവാസ് പ്ലസ് പദ്ധതി മുഖേനയും അർഹരായവർക്ക് വീട് ലഭ്യമാക്കുന്നതിനുള്ള ശ്രമം ഈ കാലയളവിൽ നടത്തുന്നതാണ്.
8.അതിദരിദ്രരെ കണ്ടത്തലും തുടർ പ്രവർത്തനങ്ങളും - പതിനാലാം പഞ്ചവത്സര പദ്ധതിയോടെ പൂർത്തീകരിക്കുന്നതിനും യു ഒന്നാമത്തെ ടാർജറ്റ് പൂർത്തീകരിക്കുന്ന ആദ്യ സംസ്ഥാനം എന്ന നേട്ടം കൈവരിക്കാൻ ഈ കാലയളവിൽ ശ്രമിക്കുകയാണ് ഇവർക്കായി പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കാൻ ഉദ്ദേശിക്കുന്നു അതി ദരിദ്രരില്ലാത്ത ബ്ലോക്ക് പഞ്ചായത്ത് എന്ന ലക്ഷ്യം കൈവരിക്കുന്ന പരിശ്രമം ഈ കാലയളവിൽ നമ്മൾ നടത്തുന്നത്. അടുത്തുതന്നെ അതിദരിദ്രരില്ലാത്ത ബ്ലോക്ക് പഞ്ചായത്ത് ആയി നമ്മുടെ ബ്ലോക്ക് മാറുന്നതാണ്.
9. വനിതാ ശിശു വികസനം ഈ കാലയളവിൽ ക്ഷേമ പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കാൻ ബ്ലോക്ക് പഞ്ചായത്ത് ഉദ്ദേശിക്കുകയാണ്. ഇതിനായി സ്ത്രീധന പരാതികൾ പരിഹരിക്കുന്നതിനുള്ള ബ്ലോക്ക്‌തല സെൽ രൂപീകരണം നടപ്പ് വർഷം തന്നെ ആരംഭിക്കാനാണ് നമ്മൾ ശ്രമിക്കുന്നത്. അഭ്യസ്‌തവിദ്യരായിട്ടുള്ള സ്ത്രീകൾക്ക് കൂടുതൽ തൊഴിലവസരം സൃഷ്ടിക്കാനും നൈപുണ്യ വികസനത്തിനും തൊഴിൽ ശേഷിയും സന്നദ്ധതയും വർധിപ്പിക്കാനുള്ള പദ്ധതികൾ ആവിഷ്‌കരിക്കാൻ ഈ കാലയളവിൽ നമുക്ക് സാധ്യമാകണം. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ടും കുട്ടികൾ നേരിടുന്ന ചൂഷണം ബോധവൽകരിക്കുന്നതിനുള്ള പഠന പരിപാടികൾ ഈ കാലയളവിൽ നടത്തുന്നതിനു ഉദ്ദേശിക്കുകയാണ്. ജെൻഡർ ബജറ്റ് പ്രയോഗത്തിൽ കൊണ്ടുവരണം. തൊഴിലിടങ്ങളിലെ പിഡന നിരോധ നിയമം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ ഈ കാലയളവിൽ സ്വീകരിക്കുന്നതാണ്. സർക്കാർ വിഭാവനം ചെയ്ത സ്മാർട്ട് കിച്ചൺ, വീട്ടമ്മമാർക്കുള്ള പെൻഷൻ പദ്ധതി തുടങ്ങിയവ സർക്കാർ നിർദ്ദേശം ലഭിക്കുന്ന് പ്രകാരം ബ്ലോക്ക് പഞ്ചായത്തിനു ഇടമെടാനാകുമെങ്കിൽ പദ്ധതികൾ വിഭാവനം ചെയ്യുന്നതാണ്.
10. ട്രാസ്ജെൻഡർ വിഭാഗങ്ങളെ - പരിഗണിക്കുന്നതിനും ഇവർക്കായി പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കുന്നതിനും ഈ കാലയളവിൽ ശ്രമിക്കുന്നതാണ്. ഇവർക്ക് സ്വയംതൊഴിൽ സംരഭങ്ങൾ ആവിഷ്കരിക്കുന്നതിനും സമൂഹത്തിന്റെ നേതൃനിരയിലേക്ക് ഉയർന്നു വരുന്നതിനുമുള്ള എല്ലാ വിധ സഹായങ്ങൾ നൽകുന്നതിനും ഇതിനായി ബ്ലോക്ക് തലത്തിൽ പ്രത്യേക സെൽ രൂപീകരിച്ച് പ്രവർത്തനങ്ങൾ നടത്തുന്നതിനും പഞ്ചവത്സര കാലയളവിൽ നടപടികൾ സ്വീകരിക്കുന്നതാണ്. ഇതിനായി ഉറപ്പാക്കുകയും ചെയ്യും. മേഖലയിലുള്ളവരുടെ സഹകരണം
11. വയോജന സംരക്ഷണം - ലക്ഷ്യമിട്ടുകൊണ്ട് എല്ലാ ഗ്രാമപഞ്ചായത്തിലും അധികരിച്ചുകൊണ്ട് വില്ലേജ്തലത്തിലും വയോജന കേന്ദ്രം ആരംഭിക്കാൻ ശ്രമിക്കുന്നതാണ്. പകൽ വീട് സംരംഭം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമം നടത്തുന്നതാണ്. അവിടെ ഒത്തുകൂടുന്ന സീനിയർ സിറ്റിസൺസിന്റെ ഒരു കമ്മറ്റി രൂപീകരിച്ച് അതിൻറെ നേതൃത്വത്തിൽ സാമ്പത്തീക സഹായം നടത്തുന്നതിനുള്ള പരിശ്രമം നടത്തുന്നതാണ്. ഇതിനായി സാമ്പത്തിക സഹായം നൽകാനാകുമോയെന്ന് പരിശോധിക്കും. വയോജന അയൽകൂട്ടങ്ങൾ, വയോക്ലബുകൾ, വയോ പാർക്കുകൾ, ആരോഗ്യമുള്ള വയോജനങ്ങളുടെ കർമ്മശേഷിയെ പ്രാദേശിക വികസനത്തിൽ പങ്കാളികളാക്കൽ, അല്ലാത്തവർക്കായി ആരോഗ്യ ചെയ്യൽ എന്നിവയെല്ലാം ഈ പഞ്ചവത്സര കാലയളവിൽ നടപ്പാക്കാൻ ബ്ലോക്ക് പഞ്ചായത്ത് ലക്ഷ്യമിടുന്നു. സംരക്ഷണ പരിപാടികൾ ആസൂത്രണം
12. പരിസ്ഥിതി സംരക്ഷണമെന്നത് - സമീപകാലത്ത് ഏറ്റവും പ്രാധാന്യമർഹിക്കുന്ന മേഖലയായി തീർന്നിരിക്കുകയാണ്. പ്രളയവും കാലാവസ്ഥാ വ്യതിയാനവും മുൻ കണ്ടുകൊണ്ടുള്ള പദ്ധതികൾ പഞ്ചവത്സര പദ്ധതികാലയളവിൽ ആസൂത്രണം ചെയ്യുന്നതാണ്. വന പുനസ്ഥാപനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിനു ഉദ്ദേശിക്കുന്നുണ്ട്. ഹരിതകേരള മിഷന്റെ സഹായത്തോടെ നദികളും പുഴകളും തണ്ണീർത്തടങ്ങളും സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തുന്നതാണ്. കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനുള്ള പദ്ധതികൾ രൂപീകരിക്കാൻ ശ്രമിക്കുന്നതാണ്. വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള നടപടികൾ ദുരന്ത സ്വീകരിക്കുന്നതാണ്. സേനയെ, ദുരന്തങ്ങളെ പ്രതിരോധിക്കുന്നതിനായി പ്രത്യേക പൊതുജന പങ്കാളിത്തത്തോടെ ആരംഭിക്കുന്നതിനുള്ള പരിശ്രമങ്ങൾ പദ്ധതി കാലയളവിൽ നടത്താൻ ശ്രമിക്കുന്നതാണ്.
13. കായീകരംഗത്ത് പ്രത്യേക പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനു ഉദ്ദേശിക്കുന്നുണ്ട്.
കുന്നംകുളം കേന്ദ്രീകരിച്ചുകൊണ്ട് ആരംഭിക്കുന്ന സീനിയർ ഗ്രൌണ്ടിൽ പഞ്ചായത്തിലെ കായിക തല്പരരായ യുവജനങ്ങൾക്ക് പരിശീലനം നൽകുന്നതിനു പരിശ്രമിക്കുന്നതാണ്. തൊഴിലുറപ്പ് പദ്ധതി പ്രയോജനപ്പെടുത്തിക്കൊണ്ട് പൊതു സ്ഥലം ലഭ്യമായ പഞ്ചായത്തുകളിലെല്ലാം തന്നെ കളിസ്ഥലം ക്രമീകരിക്കുന്നതിനു പഞ്ചവത്സര കാലയളവിൽ ശ്രമിക്കുന്നതാണ്. ഇതിനായി മൂന്ന് തലത്തിലുള്ള പദ്ധതികൾ ആവിഷ്കരിക്കാൻ ഉദ്ദേശിക്കുകയാണ്. പൊതുജനാരോഗ്യം സംരക്ഷണം, വിനോദങ്ങളുടെ പ്രോത്സാഹനം, പ്രത്യേക കായിക ഇനങ്ങളുടെ പ്രോത്സാഹനം എന്നിങ്ങനെ ഇടപെടലുകൾ സംസ്ഥാന സർക്കാരിന്റെ നയങ്ങളോട് ചേർന്ന് നിന്നുകൊണ്ട് നടപ്പാക്കാൻ ബ്ലോക്ക് പഞ്ചായത്ത് ഈ കാലയളവിൽ പരിശ്രമിക്കുന്നതാണ്.
14. പുതിയ മേഖലകൾ ചൊവ്വന്നൂർ ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളെല്ലാം ജനസാന്ദ്രത കൂടിയ പഞ്ചായത്തുകളാണ്, അതിനാൽ തന്നെ നവീന ആശയങ്ങളും പുതിയ സാധ്യതകളും ഉപയോഗപ്പെടുത്തേണ്ടതായി വരും. ഇതിനായി സംസ്ഥാന സർക്കാർ ആവിഷ്കരിക്കുന്ന നവീനമേഖലകളിൽ പ്രധാനമായും ഐ.ടി പോലുള്ള മേഖലകളിലെ സാധ്യതകൾ ഈ കാലയളവിൽ പരിശോധിച്ച് നടപ്പാക്കാൻ ശ്രമിക്കുന്നതാണ്.
15. ആരോഗ്യ രംഗം - കൊവിഡ് മഹാമാരിയുടെ കാലത്ത് ആരോഗ്യ രംഗത്തിനുള്ള പ്രാധാന്യം വിവരണാതീതമാണ്. പ്രധാനമായും പഴഞ്ഞി സാമൂഹികാരോഗ്യ കേന്ദ്രവും അതിന്റെ നവീകരണ പ്രവർത്തനങ്ങളും ഇപ്പോൾ ബഹു കുന്നംകുളം എം.എൽ.എയുടെ ഫണ്ടുപയോഗിച്ച് നടന്നുവരുന്നത് പൂർത്തീകരിക്കേണ്ടതുണ്ട്. കിടത്തി ചികിത്സ ആരംഭിക്കാൻ സാധിക്കണം. പാലിയേറ്റീവ് രംഗത്ത് പുതിയ പ്രവർത്തനങ്ങൾ ആരംഭിക്കേണ്ടതുണ്ട്. ഭിന്നശേഷിക്കാർക്കായി പ്രത്യേക പദ്ധതികൾ, അവരുടെ ആരോഗ്യ സുരക്ഷക്കായി, നടപ്പാക്കേണ്ടതുണ്ട്. പോഷകാഹാരക്കുറവ് മൂലം ബുദ്ധിമുട്ടുന്ന സ്ത്രീകൾ, കുട്ടികൾ എന്നിവർക്കായി പ്രത്യേക നടപ്പാക്കാൻ ശ്രമിക്കുന്നതാണ്. വയോജനങ്ങൾക്കുള്ള വാർദ്ധ്യക്യകാല അസുഖങ്ങൾക്കുള്ള ചികിത്സ നടപ്പാക്കാൻ സാധിക്കുമോയെന്ന് പരിശോധിക്കുന്നതാണ്. അർബുദനിർണ്ണയ രംഗത്ത് മുൻ പദ്ധതികാലത്ത് ബ്ലോക്ക് പഞ്ചായത്ത് തനിച്ചും തുടർന്ന് ജില്ലാ പഞ്ചായത്ത് സംയുക്തമായും നടപ്പാക്കിയിരുന്ന പദ്ധതികൾ തുടരേണ്ടതുണ്ട്. മാരക രോഗം ബാധിച്ച കുട്ടികൾക്കായി പ്രത്യേക പദ്ധതി നടപ്പാക്കാൻ സാധിക്കുമോയെന്ന് പരിശോധിക്കുന്നതാണ്. സർക്കാർ നയങ്ങൾക്കനുസൃതമായി ആധുനിക ചികിത്സ സി.എച്ച്.സി കേന്ദ്രീകരിച്ച് നൽകുന്നതിനു പരിശ്രമിക്കും. ഫിസിയോതെറാപ്പി സെന്റർ കൂടുതൽ മെച്ചപ്പെടുത്തും. ആയുർവേദ ആശുപത്രി ബ്ലോക്ക് പരിധിയിൽ കടങ്ങോട് പഞ്ചായത്തിൽ മാത്രമാണ് ഉള്ളത്. ആയത് മെച്ചപ്പെടുത്തുന്നതിനായി ഗ്രാമപഞ്ചായത്തുമായി സഹകരിച്ച് പദ്ധതികൾ നടപ്പാക്കാൻ ഉദ്ദേശിക്കുന്നുണ്ട്.
16. ശുചിത്വം മാലിന്യ നിർമ്മാർജ്ജനം ഈ രംഗത്ത് സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പാക്കുന്ന പദ്ധതികൾ തനിച്ചോ ഗ്രാമപഞ്ചായത്തുകളുമായി സംയുക്തമായോ നടപ്പാക്കാൻ ശ്രമിക്കുന്നതാണ്. നിലവിൽ ബ്ലോക്ക് പഞ്ചായത്തിലെ ആർ.ആർ.എഫ് പ്രവർത്തന സജ്ജമാക്കുന്നതിനും മാലിന്യനിർമ്മാർജ്ജനത്തിൽ ത്വരിത നടപടികൾ സ്വീകരിക്കുന്നതിനു പ്രതിജ്ഞാബന്ധമാണ്. സ്വീവേജ് പ്ലാൻറുകൾ സ്ഥാപിക്കുന്നതിനുള്ള സാധ്യത ബ്ലോക്ക് പഞ്ചായത്ത് പരിശോധിക്കുന്നതാണ്. തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പൊതു കുളങ്ങളും കനാലുകളും നവീകരിക്കുന്നതിനും ശുചീകരിക്കുന്നതിനും ഉദ്ദേശിക്കുകയാണ്. ഇതിനായി പ്രാദേശിക രൂപീകരിക്കുന്നതിനും അതുപയോഗിച്ച് പദ്ധതി ഫലപ്രദമായി നടപ്പാക്കുന്നതിനും ശ്രമിക്കുന്നതാണ്. നീർത്തട ആക്ഷൻ പ്ലാൻ തയ്യാറാക്കിക്കൊണ്ട് ലഭ്യമായ കേന്ദ്ര സംസ്ഥാന പദ്ധതികൾ പ്രയോജനപ്പെടുത്തിക്കൊണ്ട് കിണറുകളിലെ വെള്ളം പരിശോധിക്കുന്നതിനും നടപടികൾ സ്വീകരിക്കുന്നതിനും പരിശ്രമിക്കുന്നതാണ്. ശുദ്ധമാർന്ന കുടിവെള്ളം ജനങ്ങളുടെ അവകാശം എന്ന കാഴ്ച്‌ചപ്പാട് ഉയർത്തിപ്പിടിക്കുന്നതിനു ബ്ലോക്ക് പഞ്ചായത്ത് പ്രതിഞ്ജാബന്ധമാണ്.
17. ടൂറിസം ടൂറിസം മേഖലയിൽ ബ്ലോക്ക് പഞ്ചായത്തിനു ഇടപെടാൻ സാധിക്കുമോ എന്ന് പരിശോധിക്കുകയും ബ്ലോക്ക് പരിധിയിലെ പ്രാദേശിക ടൂറിസം സെൻ്ററുകൾ ബന്ധപ്പെടുത്തിക്കൊണ്ട് ടൂറിസം വകുപ്പിൻ്റെ സഹായത്തോടെ പദ്ധതികൾ നടപ്പാക്കാൻ സാധിക്കുമോയെന്ന് പരിശോധിക്കുന്നതാണ്. ഉത്സവങ്ങളാൽ സംമ്പുഷ്ടമാണ് നമ്മുടെ പ്രദേശം എന്നതിനാൽ തന്നെ ഉത്സവങ്ങളുമായി ബന്ധപ്പെട്ട് പ്രത്യേക പദ്ധതിനടപ്പാക്കാനാകുമോയെന്നും പരിശോധിക്കുന്നതാണ്.
18. പശ്ചാത്തല സൌകര്യ വികസനം നവകേരള സൃഷ്ടിക്ക് പ്രധാനമായ ഒന്നാണ് പശ്ചാത്തല സൌകര്യ വികസനമെന്ന് കരുതുന്നു. അതിനാൽ തന്നെ ബ്ലോക്ക് പരിധിയിലെ റോഡുകളും ഡ്രൈനേജുകളും നവീകരിക്കുന്നതിനും റോഡ് മാപ്പ് തയ്യാറാക്കുന്നതിനും പഞ്ചവത്സര പദ്ധതികാലയളവിൽ പദ്ധതികൾ വിഭാവനം ചെയ്യുന്നതാണ്. റോഡു വികസനത്തിനായി ഗ്രാമപഞ്ചായത്തുകളുമായി ചേർന്ന് സംയുക്ത പദ്ധതികൾ നടപ്പാക്കാൻ ശ്രമിക്കുന്നതാണ്. തൊഴിലുറപ്പ് പദ്ധതി ഉപയോഗപ്പെടുത്തുന്നതിനും പരിശ്രമിക്കുന്നതാണ്. ബ്ലോക്ക് പഞ്ചായത്തിലെ ഘടകസ്ഥാപനങ്ങൾക്കാവശ്യമായ നിർമ്മാണ കൂടാതെ മഹാത്മാഗാന്ധി ദേശീയ പ്രവർത്തനങ്ങളും മറ്റു മേഖലകൾക്കാവശ്യമായ പശ്ചാത്തല അറ്റകുറ്റപ്പണികളും സൌകര്യമൊരുക്കുന്നതുമെല്ലാം തന്നെ ബ്ലോക്ക് പഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതി കാലത്ത് പരിശ്രമിക്കുന്നതാണ്.
ഉപസംഹാരം
ജനാധിപത്യസർക്കാരുകളെല്ലാം തന്നെ മുൻ സർക്കാരിൻ്റെ തുടർച്ചകളാണ് എന്നതിനാൽ മുൻ ഭരണസമതി നടപ്പാക്കിയ പദ്ധതികൾ തുടരുന്നതിനും പൂർത്തീകരിക്കുന്നതിനും ഭരണസമതി ബാധ്യസ്ഥരാണ്. പതിമൂന്നാം പഞ്ചവത്സര പദ്ധതികാലയളവിൽ വിഭാവനം ചെയ്ത് നടപ്പാക്കിയ പദ്ധതികൾ പൂർത്തീകരിക്കാത്തവ സാധ്യമെങ്കിൽ പൂർത്തീകരിക്കുന്നതിനു പരിശ്രമിക്കുന്നതാണ്. സംസ്ഥാന സർക്കാർ വിഭാവനം ചെയ്യുന്ന പദ്ധതികൾ തൃതല സംവ്വിധാനത്തോട് ചേർന്നു നിന്നുകൊണ്ട് വിജയകരമായി നടപ്പാക്കുന്നതിനും വികസനത്തെ കാഴ്ചപ്പാടോടെ പദ്ധതികൾ ദിശാബോധത്തോടെ തുടരുന്നതിനും ലക്ഷ്യം കൈവരിക്കുന്നതിനും പതിമൂന്നാം പഞ്ചവത്സര പദ്ധതിയുടെ അവസാന കൃത്യമായ മുന്നോട്ടാനയിക്കുന്ന പദ്ധതി കാലയളവിൽ 100% അധികം പദ്ധതി പുരോഗതി ആർജ്ജിക്കുന്നതിനു സാധ്യമായ ആർജ്ജവം തുടരുന്നതിനും ബ്ലോക്ക് ഭരണ സമതി പ്രതിഞ്ജാബന്ധമാണ്. നിയോലിബറൽ നയങ്ങൾക്ക് പ്രായോഗിക ബദലുകൾ സൃഷ്ടിച്ചുകൊണ്ടുള്ള വികസന കാഴ്ചപ്പാട് മുന്നോട്ട് വയ്ക്കുന്നതിനുള്ള പരിശ്രമമായിരിക്കും പതിനാലാം പഞ്ചവത്സര പദ്ധതി കാലയളവിൽ ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് മുന്നോട്ട് വയ്ക്കുന്നത്