വിവരാവകാശ നിയമം 2005

ഇന്ത്യയിലെ സർക്കാർ ഭരണനിർവ്വഹണം സംബന്ധിച്ച വിവരങ്ങൾ അറിയാൻ പൊതുജനങ്ങൾക്ക് അവകാശം നൽകുന്ന 2005ലെ ഒരു സുപ്രധാന നിയമമാണ്‌ വിവരാവകാശനിയമം 2005 (Right to Information Act 2005) 2005 ജൂൺ 15 ന് പാർലമെൻ്റ് പാസ്സാക്കിയ ഈനിയമം 2005 ഒക്ടോബർ 12 നാണ്‌ പ്രാബല്യത്തിൽ വന്നത്‌. ഈ നിയമത്തിൽ, വിവരങ്ങൾ പൊതുജനങ്ങൾക്കു നൽകുന്നതിനായി, എല്ലാ ഓഫീസുകളിലും പൊതുവിവരാധികാരികളെ നിയമിക്കണമെന്നും മേൽനോട്ടത്തിനായി, കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും കമ്മീഷനുകളെ നിയമിക്കണമെന്നും, ഏതൊരു ഭാരതീയപൗരനും, വിലക്കപ്പെട്ട ചുരുക്കം ചില വിവരങ്ങൾ ഒഴിച്ച്, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയോ, സർക്കാർസഹായം പറ്റുന്ന മറ്റു സ്ഥാപനങ്ങളുടെയോ, കൈവശമുള്ള ഏതൊരു രേഖയും, നിശ്ചിതതുകയടച്ച് അപേക്ഷിച്ചാൽ നിശ്ചിത സമയത്തിനുള്ളിൽ നൽകണമെന്നും വ്യവസ്ഥ ചെയ്തിരിക്കുന്നു. നിയമവിഘാതകർക്ക് കടുത്ത പിഴശിക്ഷകളാണ് വ്യവസ്ഥചെയ്തിരിക്കുന്നത്. വിവരാവകാശത്തിന് മുൻഗാമി എന്നറിയപ്പെടുന്നത് 2002 ലെ ഫ്രീഡം ഓഫ് ഇൻഫർമേഷൻ ആക്ട് ആണ്. ഒരു സംസ്ഥാനത്തിൽ ആദ്യമായി വിവരാവകാശ നിയമം നിലവിൽ വന്നത് തമിഴ്നാട്ടിൽ 1997ൽ. മസ്ദൂർ കിസാൻ ശക്തി സംഘതൻ ആണ് വിവരാവകാശ കമ്മീഷൻ വരാൻ വേണ്ടി പ്രവർത്തിച്ച സംഘടന. ചെയർമാൻ അടക്കം 11 അംഗങ്ങൾ. കാലാവധി ആറു വർഷം.വിവരാവകാശ കമ്മീഷൻ ഒരു അപേക്ഷ കൊടുത്താൽ മറുപടി കിട്ടിയില്ലെങ്കിൽ 250 മുതൽ 25,000 രൂപ പെനാൽറ്റി കൊടുക്കണം. ഇൻഫർമേഷൻ ഓഫീസർ 30 ദിവസത്തിനുള്ളിൽ മറുപടി കൊടുക്കണം. ഇൻഫർമേഷൻ അസിസ്റ്റൻറ് 35 ദിവസത്തിനുള്ളിൽ മറുപടി നൽകണം. ജീവനും സ്വത്തിനും മറുപടി 48 മണിക്കൂറിനുള്ളിൽ നൽകണം. ലോകത്ത് ആദ്യ വിവരാവകാശ കമ്മീഷൻ വന്നത് സ്വീഡൻ

1.    പബ്ലിക്ക് ഇന്‍ഫോര്‍മേഷന്‍ ഓഫീസര്‍  

     ഹെഡ് ക്ലാര്‍ക്ക് 

    ചൊവ്വന്നുര്‍ ബ്ലോക്ക്‌  പഞ്ചായത്ത്

    ഇ-മെയില്‍ -cwrbdo@gmail.com

   ഫോണ്‍  :  04885222670

2.  അസി .പബ്ലിക്ക് ഇന്‍ഫോര്‍മേഷന്‍ ഓഫീസര്‍

      സീനിയര്‍ ക്ലാര്‍ക്ക് 

     ചൊവ്വന്നുര്‍ ബ്ലോക്ക്‌  പഞ്ചായത്ത്

     ഇ-മെയില്‍ -cwrbdo@gmail.com

    ഫോണ്‍  :  04885222670

3.  അപ്പലേറ്റ്  അതോറിറ്റി 

     ബ്ലോക്ക്‌ പഞ്ചായത്ത് സെക്രട്ടറി 

    ചൊവ്വന്നുര്‍ ബ്ലോക്ക്‌  പഞ്ചായത്ത്

     ഇ-മെയില്‍ -cwrbdo@gmail.com

    ഫോണ്‍  :  04885222670

 വിവരാവകാശനിയമ പ്രകാരമുള്ള  അപേക്ഷകളുമായി  ബന്ധപെട്ട  വിവരങ്ങള്‍ക്ക്  മേല്‍ പറഞ്ഞ ഉദ്യോഗസ്ഥരെ  ബന്ധപെടാവുന്നതാണ്